കൊടുമൺ : കൊടുമൺ പ്ലാന്റേഷൻ എസ്റ്റേറ്റിൽ നിർദ്ദിഷ്ട ശബരിമല എയർപോർട്ട് സ്ഥാപിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖേന മുഖ്യമന്ത്രിക്ക് നിവേദനം നൽകും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞനാമ്മ കുഞ്ഞ്, പഞ്ചായത്ത് അംഗങ്ങളായ വിജയൻ നായർ, അജി രണ്ടാംകുറ്റി, പറക്കോട് അൻസാരി, രാജൻ സുലൈമാൻ, ജോൺസൺ കുളത്തുകരോട്ട്, പത്മകുമാർ, സുസ്ലേവ്, തുളസീധരൻ, പ്രിൻസ് അലക്സ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.