പത്തനംതിട്ട : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. അർഹരായ മുഴുവൻ ആളുകൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, മരണപ്പെട്ടവരെയും, താമസം മാറിയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും 18 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) അറിയിച്ചു.