വാഴമുട്ടം : ആലപ്പുഴയിൽ നടന്ന സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ വിജയികളെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് നടുവിലേതിൽ, സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, അഡ്വ.മാത്തൂർ സുരേഷ്, പി.എസ്.ഗോപി, സംഗേഷ്. ജി.നായർ ,പ്രസന്നകുമാർ, രാജേഷ് ആക്ലേത്ത്, മനോജ് കുമാർ, ബിജു രാജൻ , രജി കുമാർ എന്നിവർ പ്രസംഗിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണൽ സ്‌പോർട്സ് വില്ലേജിൽ പരിശീലിക്കുന്ന 49 കായിക താരങ്ങളാണ് ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.