പന്തളം: എൻ. എസ്. എസ് പന്തളം താലൂക്ക് യൂണിയൻ ക്ഷീരകർഷക സംഗമം നടത്തി. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. കെ. പദ്മകുമാർ, എം. എസ്. എസ്. എസ്. കോ ഓർഡിനേറ്റർ ജി. ശങ്കരൻ നായർ , ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ്​ ഓഫീസർ മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു.