ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരള ബി.ആർ.സി. ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടത്തിയ പരിപാടി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. ബി.പി.സി.ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ 20 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.റവ.ജ്യോതിഷ് സാം കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. കിടപ്പിലായ കുട്ടികൾക്ക് പുറംലോകത്തിന്റെ സന്തോഷം അറിയാൻ അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. രാജേഷ് രാമകൃഷ്ണൻ, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കരോക്കെ ഗാനമേള കുട്ടികൾക്ക് ഏറെ ആനന്ദം നൽകി.ചെങ്ങന്നൂർ ഇന്നർവീൽ ക്ലബ് പ്രസിഡന്റ് റീന ജോൺ, പ്രവീൺ വി.നായർ, കെ.ബൈജു, ഹരിഗോവിന്ദ്, കെ.എ.മീനു,സൈമ എന്നിവർ പ്രസംഗിച്ചു.