 
പന്തളം: പറന്തൽ സർവീസ് സഹകരണ ബാങ്കിലെ രോഗം ബാധിച്ച അംഗങ്ങൾക്കുള്ള ചികിത്സാ സഹായം അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ വിതരണം ചെയ്തു. പ്രസിഡന്റ് കെ.ജി.വിത്സൺ അദ്ധ്യക്ഷത വഹിച്ചു. ഹോം സേഫ് ഡെപ്പോസിറ്റ് സമ്പാദ്യ പദ്ധതിയുടെയും ലഘു നിക്ഷേപ പദ്ധതികളുടെയും ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു വല്ലാറ്റൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ജ്യോതി കുമാർ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, സാം ഡാനിയൽ, ജി. ബൈജു, ഷിബു ജോർജ്, കെ.ആർ.അനിൽകുമാർ,താരാ മുരളി, അനു ജോർജ്, വി.ജി.ഭാസ്‌കരൻനായർ, വി ഷ്ണു ചന്ദ്രൻ ,സി.രാഗേഷ് എന്നിവർ സംസാരിച്ചു.