പന്തളം: കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രത്തിൽ അത്തക്കാഴ്ചയൊരുക്കാൻ കുരമ്പാല തെക്ക് ഹൈന്ദവ സേവാ സമിതി പുതിയതായി പണികഴിപ്പിക്കുന്ന ഇരട്ടക്കാള ത്രിശൂലനാഥൻ ഒരുങ്ങുന്നു. 23 അടിയാണ് ഉയരം.
12 ലക്ഷം രൂപയാണ്ചെലവ് പ്രതീക്ഷിക്കുന്നത്.
പണി പൂർത്തികരിച്ച നന്ദികേശ ശിരസ് കഴിഞ്ഞ തൃക്കാർത്തിക ദിവസം ശൂരനാട് കളരിവാതുക്കൽ ദുർഗഭദ്ര ക്ഷേത്രത്തിൽ വച്ച് ശില്പി ശൂരനാട് വടക്ക് കണ്ണമം കല്ലടി ബിജുവിൽ നിന്ന് ഹൈന്ദവ സേവാസമിതി പ്രസിഡന്റ് വിഷ്ണു അജയൻ ഏറ്റുവാങ്ങി. ഘോഷയാത്രയായി കുരമ്പാല തെക്ക് ഇടത്തറ ജംഗ്ഷനിൽ എത്തിച്ചു. അവിടെ നിന്ന് പഞ്ചവാദ്യത്തിന്റെയും മുത്തു ക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കുരമ്പാല പെരുമ്പാലൂർ ദേവിക്ഷേത്രത്തിൽ എത്തിച്ചു. 5 അടി ഉയരമാണ് നന്ദികേശശിരസിന് . ഊറാവ് ഒറ്റത്തടിയിലാണ് നിർമ്മാണം . രഘുനാഥ് നൂറനാടാണ് ചായം നൽകിയത്.