ചെങ്ങന്നൂർ: നഗരസഭ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടും ശമ്പളവും പെൻഷനും സർക്കാർ നേരിട്ട് നൽക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്‌സൺ പറഞ്ഞു. ചെങ്ങന്നൂരിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. എൽ. സലീം, എ.ജി. സൈജു, പുഷ്പമ്മ തോമസ്, ഷേർലി രാജൻ, ഓമന വർഗീസ്, ടി. കുമാരി, അശോക് പടിപ്പുരക്കൽ, മനീഷ് കീഴാമീത്തിൽ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ആർ. നിഷാന്ത് (പ്രസിഡന്റ്), കെ. ഹരികുമാർ (വൈസ് പ്രസിഡന്റ്), എ. അനീസ് (സെക്രട്ടറി), കെ. ഷിജു മോൻ (ജോയിന്റ് സെക്രട്ടറി), കെ. ഹസീം (ഖജാൻജി). വിജയലക്ഷ്മി (വനിത ചെയർപേഴ്‌സൺ), എം. ജിഷ (വനിത കമ്മിറ്റി കൺവീനർ).