പന്തളം: പന്തളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വിവിധ സഭ ഇടവകളുടെ സഹകരണത്തോടെ 'ബത് ല ഹേമിലെ ദിവ്യ താരകം'' എന്ന പേരിൽ ക്രിസ്മസ് ഗാനസന്ധ്യ ശനിയാഴ്ച വൈകിട്ട് 5.30ന് പന്തളം കുരമ്പാല സെന്റ് തോമസ് ഓർഡോക്‌സ് വലിയപള്ളി ഒാഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ.പ്രസിഡന്റ് വി.ജി.ഷാജി അദ്ധ്യക്ഷത വഹിക്കും. മലങ്കര ഒാർത്തോഡോക്‌സ് സഭാ സിനഡ് സെക്രട്ടറി യൂഹാനോൻ മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. പത്രസമ്മേളനത്തിൽ വൈ.എം.സി.എ.പ്രസിഡന്റ് വി.ജി.ഷാജി, സെക്രട്ടറി അലക്‌സാണ്ടർ കാരക്കാട്, ട്രഷറർ എം.ജി.സണ്ണിക്കുട്ടി, ജനറൽ കൺവീനർ രാജൻ പാപ്പി, ജോയിന്റ് കൺവീനർ ജേക്കബ് വർഗീസ് കുഴിപ്പാറ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു പീടികയിൽ, പബ്ലിസിറ്റി കൺവീനർ ഗീവർഗീസ് സാം എന്നിവർ പങ്കെടുത്തു.