അടൂർ: അടൂർ ബോയ്സ് ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. എസ്.എൻ.ട്രസ്റ്റ് ബോർഡംഗവും ഗുരുദേവ ധർമ്മ പ്രചാരകനുമായ വി.എസ്.യശോധരപ്പണിക്കർ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പി. ഉഷയ്ക്ക് കേരളകൗമുദി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ചീഫ് റിപ്പോർട്ടർ എം.ബിജുമോഹൻ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ ഗീതാദേവി, അനിൽകുമാർ, ഉദയൻപിള്ള, ഷീജ, ശ്രീകല എന്നിവർ സംസാരിച്ചു.