sangamam
പത്തനംതിട്ട ജില്ലയിലെ സ്‌പെഷ്യൽ സ്‌നേഹസംഗമം ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജില്ലയിലെ പതിനാലിൽപരം സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് സ്‌നേഹ സംഗമവും കലാമേളയും നടത്തി. കുരിശുകവലയിൽ നിന്ന് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ച ഘോഷയാത്ര ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ ഫ്‌ളാഗ് ഓഫ് ചെയ്തു. മൗണ്ട് സിയോൺ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.മാത്യുവും വിദ്യാർത്ഥികളും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന സ്‌നേഹസംഗമം ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ശാന്തമ്മ വറുഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. സബ് കളക്ടർ ശ്വേത നാഗർകോട്ടി ഭദ്രദീപം തെളിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര, സീരിയൽ നടൻ ബിനു അടിമാലി നിർവഹിച്ചു. പത്മശ്രീ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, ഇമാം അൽഖാഫിസ് നൗഫൽ ഹുസ്‌നി, ഫാ.ജോസ് കല്ലുമാലിക്കൽ, ഡോ. സി.വി.വടവന, ഫാ.സിജോ പന്തപ്പള്ളിൽ, ഫാ.ചെറിയാൻ കോട്ടയിൽ, ഡോ.മഞ്ജു ജോർജ്, എം.സലീം, സാമുവേൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.