പന്തളം: എ.ഐ.റ്റി.യു.സി പന്തളം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.രാജേന്ദ്രൻ, ജി.ബൈജു, കെ.മണിക്കുട്ടൻ, രേഖ അനിൽ, കെ.സി.സരസൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീരാജ് (പ്രസിഡന്റ്), എസ് അജയകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.