കൊടുമൺ: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കൊടുമൺ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നാളെ രാവിലെ 8.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 12 ന് വൈകുന്നേരം അഞ്ചിന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമൺ ജംഗ്ഷൻ മുതൽ സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും.