റാന്നി: മലയോര മേഖലയിലെ കൈവശ കർഷകർക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂവനം വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് കർഷകർക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട് കൈവശ കർഷകർ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചതിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്