09-konni-fest
കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൾച്ചറൽ ഫോറം കൺവീനർ ദീനാമ്മ റോയി, എലിസബത്ത് അബു, അന്നമ്മ ഫിലിപ്, ബിനു ഗോവിന്ദൻ. പ്രദീപ് കുമാർ, അബു കോട്ടവാതുക്കൽ, അരുൺകുമാർ, ഗീവർ​ഗീസ്, മനോജ് കോന്നി, പി. എൽ. റോയികുട്ടി, റല്ലു. പി രാജു, അനു.ടി.സാം, ജോസ് പി. തോ​മസ്, ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ 22 മുതൽ ജനുവരി രണ്ടുവരെ ഇൻ‌ഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിൽ നൂറിൽപരം സ്റ്റാളുകളും കുട്ടികൾക്കുള്ള വിനോദ പരിപാടികളും കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.