തിരുവല്ല: നിരണത്തെ 120 വർഷം പഴക്കമുള്ള കൊമ്പങ്കേരി എം.ടി.എൽ.പി.സ്കൂൾ സ്മാർട്ടായി. പുതുക്കിപ്പണിത സ്‌കൂൾ കെട്ടിടം മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നാടിനു സമർപ്പിച്ചു.റവ.ഏബ്രഹാം തോമസ്, റവ.എം.എസ്.ദാനിയേൽ, റവ.സിബിൻ ഡി.വർഗീസ്, റവ തോമസ് മാത്യു, എന്നിവർ സഹകാർമ്മികരായി. പൊതുസമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ, മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ലാലിക്കുട്ടി പി, ഹെഡ്മാസ്റ്റർ ജോൺ പി.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം അനിഷ് എം.ബി, വാർഡുമെമ്പർ ഷൈനി ബിജു, പഞ്ചായത്ത് മുൻ പ്രസിഡന്റ് ലതാ പ്രസാദ്, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ പ്രഫ.അലക്സാണ്ടർ കെ.സാമുവേൽ, ജോർജ്ജ് തോമസ്, മോദി പി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.