ഉള്ളന്നൂർ : എസ്.എൻ.ഡി.പി യോഗം 368 ാം ഉള്ളന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനം നവതി ആഘോഷം 11ന് ഉച്ചയ്ക്ക് 3ന് ശാഖാ ഹാളിൽ നടക്കും. ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദ രാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിക്കും. മെഴുവേലി ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ തീർത്ഥാടന സന്ദേശം നൽകും. കെ.സി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും.