പത്തനംതിട്ട : സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലടിച്ചു. പത്തനംതിട്ട - കരുനാഗപ്പള്ളി റൂട്ടിൽ ഒാടുന്ന ഒരേ കമ്പനിയുടെ ബസിലെ ജീവനക്കാരാണ് വ്യാഴാഴ്ച വൈകിട്ട് ഏറ്റുമുട്ടിയത്. രണ്ടുപേരുടെ മൂക്ക് പൊട്ടി ചോരയൊലിച്ചു. പൊലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്.
വ്യക്തി വിരോധമാണ് കാരണം. പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.