മല്ലപ്പള്ളി :ആനിക്കാട് പഞ്ചായത്തിൽ പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടുള്ള തൊഴിൽസംരംഭക, തൊഴിൽ പരിശീലന സാദ്ധ്യതകൾ ,തൊഴിൽ അന്വേഷകർക്കായി പരിചയപ്പെടുത്തുന്നതിന് തൊഴിൽസഭകൾ നടക്കും.1, 2,13 വാർഡുകളിൽപ്പെട്ടവർക്ക് ഇന്ന് 10.30ന് ആനിക്കാട് സെന്റ്മേരീസ് ഹൈസ്കൂളിലും .11,12,വാർഡുകൾക്ക് 13ന് രാവിലെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി ഓഡിറ്റോറിയത്തിലും . 17ന് രാവിലെ 10.30ന് 4, 5, 6, 9 വാർഡുകൾക്ക് പുന്നവേലി സി.എം.എസ്.എൽ.പി സ്കൂളിലും, 2ന് 3,10 വാർഡുകളിൽപ്പെട്ടവർക്ക് നൂറോമ്മാവ് സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലും . 19ന് രാവിലെ 11ന് 7, 8 വാർഡുകളിലുള്ളവർക്ക് ശിവോദയ എൻ.എസ്.എസ് കരയോഗം മന്ദിരത്തിലും തൊഴിൽസഭകൾ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.