മല്ലപ്പള്ളി : ഘേലോ ലോ മാസ്റ്റേഴ്സ് സംസ്ഥാന ചാമ്പ്യൻഷിപ്പ് മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരി 28ന് നടക്കും.14 ജില്ലാ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതാണ്. പബ്ലിക്ക് സ്റ്റേഡിയം ചെയർമാൻ ജോസഫ് എം പുതുശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ടൂർണമെന്റ് സംഘാടക സമിതിക്ക് രൂപം നൽകി .ജോൺ മാത്യു.വടക്കേപ്പറമ്പിൽ കൺവീനറായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. ഖേലോ മാസറ്റേഴ്സ് ജില്ലാ സെക്രട്ടറി പത്മകുമാർ ,പബ്ലിക്ക് സ്റ്റേഡിയം പ്രസിഡന്റ് കുര്യൻ ജോർജ് ഇരുമേട ,സെക്രട്ടറി സാബു, ജോയിന്റ് സെക്രട്ടറി സതീഷ് മല്ലപ്പള്ളി , ട്രഷറർ ജിനോയ് ജോർജ് , ഇമ്മാനുവേൽ ജോസഫ് ,കെ ജി സാബു ,ബിനോയ് പണിക്ക മുറി ,ആന്റിച്ചൻ ബോണാ റോബാ, മാത്യു കുര്യൻ എന്നിവർ പ്രസംഗിച്ച.