പത്തനംതിട്ട : എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി ശിൽപ്പശാല നടത്തി. അടുത്ത വർഷത്തെ ലേബർ ബഡ്ജറ്റ് മെച്ചപ്പെടുത്തി പരമാവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും കേന്ദ്ര , സംസ്ഥാന സർക്കാർ ഉത്തരവുകളെപ്പറ്റി മനസിലാക്കുന്നതിനുമാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ശിൽപ്പശാല യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഭദ്രകുമാരി അദ്ധ്യക്ഷത വഹിച്ചു. രമകാന്ത് ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി ആർ.സനൽകുമാർ, സൗദാ രാജൻ,പി.ആർ പ്രസാദ്,രാധാ രാമചന്ദ്രൻ,പി.കെ അനീഷ്, ബിന്ദു ചന്ദ്രമോഹൻ, പ്രമോദ് സീതത്തോട്, പ്രസന്ന ടീച്ചർ, അഡ്വ.രാജീവ്, എ.ആർ അജിഷ്‌കുമാർ, ദിവ്യ റജി മുഹമ്മദ് എന്നിവർ സംസാരിച്ചു.