ഇലവുംതിട്ട: ശിവഗിരി തീർത്ഥാടന നവതി ആഘോഷ സമ്മേളന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥപ്രയാണത്തെ അനുഗമിക്കുന്ന പദയാത്രികരുടെ പീതാംബര ദീക്ഷ സ്വീകരണം 14ന് രാവിലെ 10.30ന് മൂലൂ‌ർ സ്മാരകത്തിൽ നടക്കും. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി പീതാംബര ദീക്ഷ നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം മുൻ ആക്ടിംഗ് പ്രസിഡന്റ് എം.ബി ശ്രീകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി.ശ്രീകുമാർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്. അനീഷ്മോൻ, മാനേജിംഗ് കമ്മിറ്റി അംഗം കൈപ്പട്ടൂർ തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാൻ, ബ്ളോക്ക് പഞ്ചായത്തംഗം രജിതാകുഞ്ഞുമോൻ, പബ്ളിസിറ്റി കമ്മിറ്റി പ്രസിഡന്റ് വി.എസ് ബിന്ദുകുമാർ, വാളണ്ടിയർ കമ്മിറ്റി ചെയർപേഴ്സൺ ചിപ്പി സുധീഷ്, ബിസ്മില്ല എസ്. കുമാർ തുടങ്ങിയവർ സംസാരിക്കും.

ഗുരുദേവ വിഗ്രഹ രഥപ്രയാണവും പദയാത്രയും 24ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ശ്രീനാരായണധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വമി അനുഗ്രഹ പ്രഭാഷണം നടത്തും. മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.പി.ജയൻ, ടി.വി സ്റ്റാലിൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ജി സുരേഷ്, ജി.കൃഷ്ണകുമാർ, മനോജ് ദാമോദരൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ.എൻ.രാധാചന്ദ്രൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി വി. വിനോദ്, കോർഡിനേറ്റർ കെ.ജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.