ചെങ്ങന്നൂർ: പേരിശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മകരപൊങ്കാല, കുംഭകാർത്തിക ഉത്സവവും പഴയാർ ധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പൻവിളക്കും ആഴിപൂജയും വിപുലമായി നടത്താൻ എൻ.എസ്.എസ്.കരയോഗ സംയുക്ത പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് പല്ലന പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ പുതിയ
ഭാരവാഹികളായി അനിൽകുമാർ (കൺവീനർ), സുരേഷ്‌കുമാർ (സെക്രട്ടറി), ഗോപാലകൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറി), വിജയകുമാർ (ജോയിന്റ് സെക്രട്ടറി), രാമചന്ദ്രൻ നായർ (ഖജാൻജി).