ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1326-ാം നമ്പർ കാരയ്ക്കാട് തെക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും. മണ്ണാറക്കോട് ശ്രീനാരായണ കൺവെൻഷൻ നഗറിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും ഗ്രാന്റ് വിതരണവും നടത്തും. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, ബി. ജയപ്രകാശ്, അനിൽ കണ്ണാടി, എം.പി. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പലത, ബിന്ദു എം.ബി, വനിതാസംഘം ശാഖാ സെക്രട്ടറി സൗദാമിനി, യൂത്ത്മൂവ് മെന്റ് ശാഖാ സെക്രട്ടറി അദീപ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് ശ്രീജ മോഹനൻ സ്വാഗതവും ശാഖാ സെക്രട്ടറി അനീഷ് ജനാർദ്ദ നന്ദിയും പറയും. വൈകിട്ട് 4ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അൻവർ സാദത്ത് ലഹരി വിരുദ്ധ അവബോധന ക്ലാസ് നടത്തും. 6.30 ന് രണ്ട് മഹാസാഗരങ്ങളുടെ സംഗമം (ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും) എന്ന വിഷയത്തിൽ ഡോ. എം.എം. ബഷീർ പ്രഭാഷണം നടത്തും.
ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാ ഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നീ പൂജകൾ നടക്കും. നാളെ രാവിലെ 10ന് ശ്രീനാരായണ ഗുരുദേവനും എസ്.എൻ.ഡി.പി. യോഗവും എന്ന വിഷയത്തെ ആസ്പദമാക്കി അപർണ്ണ സന്തോഷ് കഥാപ്രസംഗം നടത്തും. വൈകിട്ട് 4.30 ന് ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ (വിമുക്തി). 5.30 ന് അമീഷ തുളസീധരൻ അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 6.30ന് ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പം എന്ന വിഷയത്തിൽ ആശാ പ്രദീപ് പ്രഭാഷണം നടത്തും.
ഗുരുക്ഷേത്രത്തിൽ രാവിലെ മഹാമൃത്യുഞ്ജയഹോമവും വിശേഷാൽ പൂജയും നടക്കും.
സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10ന് കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി പ്രഭാഷണം നടത്തും. വൈകിട്ട് 6.30 ന് കുടുംബ ജീവിതവും ശ്രീനാരായണ ധർമ്മവും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ഗുരുക്ഷേത്രത്തിൽ രാവിലെ മുതൽ വിശ്വശാന്തി ഹവനം, ശാരദാപൂജ എന്നിവ നടക്കും. കൺവെൻഷനോടനുബന്ധിച്ച് എല്ലാദിവസവും രാവിലെയും വൈകിട്ടും ലഘുഭക്ഷണവും അന്നദാനവും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ശ്രീജ മോഹനും ശാഖാ സെക്രട്ടറി അനീഷ് ജനാർദ്ദനയും അറിയിച്ചു.