പന്തളം: പന്തളം കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ള ഭൂമിയിൽ ആറ് പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചതിനെ ചൊല്ലി കൗൺസിലിൽ യു.ഡി എഫ് പ്രതിഷേധം . കൗൺസിലിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് തീരുമാനത്തെക്കുറിച്ച് വാർത്ത നൽകിയത്.. ഇത് കൗൺസിലർമാരോടുള്ള അവഹേളനമാണെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ രവി,പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.