തുമ്പമൺ : തുമ്പമൺ പഞ്ചായത്ത് കൃഷിഭവൻ 2022- 23 വർഷം നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിലേക്ക് തുമ്പമൺ കൃഷിഭവൻ പരിധിയിലെ കേരകർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇതുവരെയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ അപേക്ഷയോടൊപ്പം ഈ വർഷത്തെ കരം രസീത്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം അതാത് വാർഡ് കൺവീനർമാരെയോ തുമ്പമൺ കൃഷിഭവനിലോ ഈ മാസം 15ന് വൈകിട്ട് 5 ന് മുൻപ് അപേക്ഷ നൽകണം.കൂടുതൽ വിവരങ്ങൾക്ക് കൃഷി ഓഫീസർ തുമ്പമൺ: 9383470388.