പന്തളം: പന്തളം നഗരസഭ 24-ാം ഡിവിഷനിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കും .ഐ. സി.ഡി.എസ് ഓഫീസർ സിന്ധു.ആർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, യു. രമ്യ, സീന.കെ, ബെന്നി മാത്യു, രാധാ വിജയകുമാർ, അച്ചൻകുഞ്ഞ് ജോൺ, കെ.ആർ.വിജയകുമാർ, കെ.ആർ. രവി, ടി കെ സതി തുടങ്ങിയവർ പ്രസംഗിക്കും.വല്ല്യയ്യത്ത് ഭാഗത്ത് ഗ്രേസ് ലാന്റ് ജോർജ്കുട്ടി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്.