ek

കോഴഞ്ചേരി : ആറൻമുള വാസ്തുവിദ്യാഗുരുകുലത്തിൽ 2023 ജനുവരി മുതൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്കുളള അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ട അവസാന തീയതി 30 വരെ നീട്ടി.
പി.ജി ഡിപ്ലോമാ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ (ഒരു വർഷം, മലയാളം). ആകെസീറ്റ് 25. പ്രവേശനയോഗ്യത ബിടെക് സിവിൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ വിഷയങ്ങളിൽ ബിരുദം. അപേക്ഷാ ഫീസ് 200രൂപ.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ട്രഡീഷണൽ ആർക്കിടെക്ച്ചർ ( ഒരു വർഷം ), പ്രായപരിധി 35 വയസ്. യോഗ്യത എസ്.എസ്.എൽ.സി. ആകെ സീറ്റ് 40 (50 ശതമാനം വിശ്വകർമ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അപേക്ഷാ ഫീസ് 100രൂപ. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി ഇല്ല. യോഗ്യത എസ്.എസ്.എൽ.സി. ആകെസീറ്റ് 25. അപേക്ഷാ ഫീസ് 200രൂപ.
www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷിക്കാം. വിലാസം : എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറൻമുള, പത്തനംതിട്ട പിൻ : 689533. ഫോൺ: 0468 2319740, 9847053294, 9947739442.