പത്തനംതിട്ട : പരിയാരം വെട്ടിപ്പുറം റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം ഇന്ന് മുതൽ ഒരു മാസത്തേക്ക് പൂർണമായും നിയന്ത്രിച്ചു. പരിയാരത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂക്കോട്ടേക്കും അവിടെ നിന്ന് തിരിച്ചും ഇലന്തൂർ വഴി തിരിഞ്ഞ് പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്‌സി.എൻജിനീയർ അറിയിച്ചു.