അടൂർ : ഐ.എച്ച്.ആർ.ഡി കോളേജിൽ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിനോടുള്ള അസഹിഷ്ണുതയാണന്ന് കെ.എസ്.യു. കോളേജിനകത്തു പ്രവേശിച്ച് പ്രിൻസിപ്പലിനെ അകാരണമായി തടഞ്ഞു വയ്ക്കുകയും അദ്ധ്യാപകരെ അസഭ്യം പറയുകയും വിദ്യാർത്ഥികളെ ക്ലാസ് റൂമിൽ നിന്ന് ഇറക്കി വിട്ട് പരീക്ഷ പോലും നടത്താൻ അനുവദിക്കാത്തത് എസ്.എഫ്.ഐയുടെ അക്രമ മുഖം വ്യകതമാക്കുന്നു. കാമ്പസിനകത്തെ അക്രമത്തിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അഖിലിന്റെ നേതൃത്വത്തിൽ റിനോ പി.രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, രാഹുൽ കൈതയ്‌ക്കൽ, ഫെന്നി നൈനാൻ, ക്രിസ്റ്റോ വർഗീസ്, ജയകൃഷ്ണൻ പള്ളിക്കൽ, അബിൻ ശിവദാസ്, ഏബൽ, ബിനിൽ ബിനു, ജെനിൻ, അബിൻ സഞ്ജീവ് തുടങ്ങിയവർ അദ്ധ്യാപകരുമായും വിദ്യാർത്ഥികളുമായും കോളേജിൽ എത്തി സംസാരിച്ചു.