ചൂരക്കോട്: ഹരിത കേരളം മിഷന്റെ നേതൃത്വത്താൽ ഏറത്ത് പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ചൂരക്കോട് എണ്ണയ്ക്കാട് നീർത്തടത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അദ്ധ്യക്ഷത വഹിച്ചു. മറിയാമ്മ തരകൻ, ആതിര ഓമന കുട്ടൻ, അനിൽ പൂതകുഴി , ഉഷാ ഉദയൻ ,സൂസൻ ശശികുമാർ , സ്വപ്ന.കെ, പുഷ്പവല്ലി, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.