കോന്നി: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കരിക്കുന്ന കേന്ദ്രനയത്തിനെതിരെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ഇടതു പക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ജന സഭ നടത്തി .സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.എൻ ബിനു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ പി.പി തമ്പി ക്കുട്ടി, കെ.പി പ്രജിത് കുമാർ, ജി.ബൈജു, ബിജു തങ്കപ്പൻ, എ.ഐ.ടി.യു.സി നേതാക്കളായ രാജേഷ് കുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.