1
കെ.വി യു.പി സ്കൂൾ ജെ.ആർ.സി യൂണിറ്റ് പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് നിർവ്വഹിക്കുന്നു.

പഴകുളം: കെ.വി യു.പി സ്കൂൾ ജെ.ആർ.സി യൂണിറ്റ് പ്രവർത്തനോദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് നിർവഹിച്ചു. വിവിധ മേഖകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് ആദരിച്ചു. സുഭാഷ് ബാബു പി.ടി.എ, പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വി.എസ് വന്ദന ഹെഡ്മിസ്ട്രസ് ഷീനാറെജി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കെ.എസ്.ജയരാജ് ജെ.ആർ.സി കൗൺസിലർ, അദ്ധ്യാപകരായ കവിതാ മുരളി, ഐ.ബസീം, മുൻ പി.ടി.എ പ്രസിഡന്റ് എസ്.ആർ സന്തോഷ് ,ജെ.ആർ.സി പ്രസിഡൻ്റ് ആർഷാ.ആർ.രാജ് എന്നിവർ പ്രസംഗിച്ചു. യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ സിദ്ധാർത്ഥ്.എസ്, കുട്ടികളുടെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട പഴകുളം ഗവ: എൽ.പി.സ്കൂൾ വിദ്യാർത്ഥിനി നെഹ്സിന.കെ.നദീർ സംസ്ഥാന ഗവൺമെൻ്റിൻ്റെ ഉജ്വലബാല്യം പുരസ്കാരം നേടിയ ആലുംമൂട് ബഡ്സ് സ്കൂൾ വിദ്യാർത്ഥി രാഹുൽ.ആർ. പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷൻ നടത്തിയ ചിലമ്പൊലി ജില്ലാ കലോത്സവത്തിലും, സംസ്ഥാന തല കലോത്സവം തക ധിമി 2022 ലും എം ബോസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം നേടിയ നിതീഷ്.പി എന്നിവരെ ചടങ്ങിൽ ആദരിച്ചു.