മല്ലപ്പള്ളി: നാഷണൽ ആയുഷ്മിഷൻ ആയുഷ് ഗ്രാമം പദ്ധതി ഐ.സി.ഡി.എസ് മല്ലപ്പള്ളിയും സംയുക്തമായി വയോജനങ്ങൾക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും ചെങ്കല്ലിൽ 64-ാം അങ്കണവാടിയിൽ സംഘടിപ്പിച്ചു. ക്യാമ്പിൽ ഡോ.രെസ്നി എ.ആർ (സ്പഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ) ഡോ.അൻസാ എസ്.മാത്യൂ (യോഗ പരിശീലനം) തുടങ്ങിയവർ നേതൃത്വം നല്കി. അങ്കണവാടി ടീച്ചർ സനിതാ ഗോപാൽ, വയോജന ക്ലബ് പ്രസിഡന്റ് ഗിരിജാ ദേവി എന്നിവർ സംസാരിച്ചു.