പന്തളം: വീടിന് മുമ്പിൽ നിന്ന വൃദ്ധനെ പന്നി കുത്തിപ്പരിക്കേൽപ്പിച്ചു. കടയ്ക്കാട് ചാണകത്തറയിൽ യാസീൻ റാവുത്തർ(61)ക്കാണ് പരിക്കേറ്റത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കുത്തേറ്റത്.