t

ആറന്മുള: നീർവിളാകം ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ) യോഗ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, പി.ജി.ഡിപ്ലോമ (യോഗ ), ബി.എ.എം.എസ് , ബി.എൻ.വൈ.എസ്, എം.എസ്‌സി (യോഗ), എം.ഫിൽ (യോഗ) എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ഡിസംബർ 15 ന് പകൽ 11 ന് ആറന്മുള ഗ്രാമ പഞ്ചായത്ത് ഒാഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പ് എന്നിവ സഹിതം എത്തണം. ഫോൺ:8156867038.