 
തിരുവല്ല: ലഹരിക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കുതിര വണ്ടിയിൽ ബോധവൽക്കരണ പ്രചാരണം നടത്തുന്ന സഹോദരങ്ങൾക്ക് സ്വീകരണം നൽകി. നാട്ടകം തുമ്പയിൽ പറമ്പിൽ ഇരട്ട സഹോദരങ്ങളായ ഗോഡ്വിൻ, ഗ്ലോറിൻ എന്നീ യുവാക്കൾക്കാണ് തുകലശേരി സി.എസ്.ഐ. ബധിര വിദ്യാലയത്തിൽ സ്വീകരണം നൽകിയത്. സി.എസ്.ഐ സെന്റ് തോമസ് ഇടവക വികാരി റവ.അലക്സ് പി.ഉമ്മൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന വർഗീസ്, ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ്, സ്റ്റാഫ് സെക്രട്ടറി റോയി വർഗീസ്, അനിൽ പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.