മനുഷ്യാവകാശ കമ്മിഷൻ
കേരളസംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രൂപം കൊണ്ടത് 1998 ഡിസംബർ 11നാണ്. ആദ്യ ചെയർമാൻ ജസ്റ്റിസ് എം. എം. പരീത്പിള്ള
ബർക്കിനോ ഫാസോ
Burkina Faso സ്വാതന്ത്ര്യദിനം ആഗസ്റ്റ് 5 . 1960 ആഗസ്റ്റ് 5ന് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ ബാർക്കിനോ ഫാസോ ദേശിയ ദിനമായി കൊണ്ടാടുന്നത് ഡിസംബർ 11 ആണ്. കാരണം 1958 ഡിസംബർ 11നാണ് രാജ്യം ആദ്യമായി Autonomous ആകുന്നത്.
അന്താരാഷ്ട്ര പർവത ദിനം
പർവതങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് യു. എൻ. ഒയുടെ നേതൃത്വത്തിൽ 2002 മുതൽ അന്താരാഷ്ട്ര പർവതദിനം ആചരിക്കുന്നു. 2002ൽ ആദ്യ അന്താരാഷ്ട്ര പർവതവർഷവും പിന്നീട് എല്ലാ വർഷവും ഡിസംബർ 11 അന്താരാഷ്ട്ര പർവതദിനവും ആചരിക്കുന്നു.
ബാലപ്രക്ഷേപണ ദിനം
എല്ലാ വർഷവും ഡിസംബർ രണ്ടാം ഞായറാഴ്ച International Children Day of Broadcasting ആയി ആചരിക്കുന്നു.
Unisef Day
United Nations International Childrens Emergency Fund. രണ്ടാം ലോകമഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച കുട്ടികൾക്കായി സൗകര്യങ്ങൾ ഒരുക്കുവാൻ 1946 ഡിസംബർ 11ന് യു. എൻ. ഒയുടെ പൊതുസഭയുടെ നേതൃത്വത്തിൽ ഉണ്ടായ സംഘടനയാണ് UNISEF. 200ലധികം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന യുണിസെഫിന്റെ കേന്ദ്രഓഫീസ് ന്യൂയോർക്കിലാണ്.