1
കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി അടൂർ ബോധിഗ്രാമിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക പരിശീലന കളരി ബോധിഗ്രാം ഫൗണ്ടർ ഡോ. ബിന തോമസ് തരകൻ ഉത്ഘാടനം ചെയ്യുന്നു.

അടൂർ : പ്രതികൂല സാഹചര്യങ്ങളിൽ സാമൂഹീക മാറ്റങ്ങളുണ്ടാക്കാൻ സ്ത്രീ ശാക്തീകരണത്തിലൂടെ കഴിയുമെന്ന് ബോധിഗ്രാം ഫൗണ്ടർ ഡോ. ബിന തോമസ് തരകൻ പറഞ്ഞു. കസ്തൂർബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മിറ്റി അടൂർ ബോധിഗ്രാമിൽ സംഘടിപ്പിച്ച വനിതാ പ്രചാരക പരിശീലന കളരി ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു.എസ്. ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡോ. ഗോപിമോഹൻ, സജി ദേവി, ജില്ലാ വൈസ് ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്, അടൂർ നിയോജകമണ്ഡലം ചെയർമാൻ എം. ആർ. ജയപ്രസാദ് ,കസ്തൂർബാ ഗാന്ധിദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ വൈസ് ചെയർപേഴ്സൺ മേഴ്‌സി സാമുവൽ, ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ എം. തോമസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് തിരുവനന്തപുരം ഫോക്കസ് മീഡിയ ക്രിയേഷൻസ് നേതൃത്വം നൽകുന്നു. ഇന്ന് നാലിന് സമാപിക്കും.