a-ag-thomas-
പ്രൊഫ: എ ജി തോമസിന്റെ മൃതദ്ദേഹത്തിൽ കോന്നി എസ് എൻ പബ്ലിക് സ്കൂൾ മാനേജർ കെ പത്മകുമാർ പുഷ്പചക്രം സമർപ്പിക്കുന്നു

കോന്നി : കോന്നി എസ്.എൻ.പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പൽ അന്തരിച്ച പ്രൊഫ. എ ജി തോമസിന് വിട നൽകി. ഭൗതികശരീരം കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വച്ചു. അദ്ധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും. പൂർവ വിദ്യാർത്ഥികളും. നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.

സ്കൂൾ മാനേജർ കെ പത്മകുമാർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടിയും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന് വേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു. സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ,​ സ്കൂൾ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ, ഡി,​അനിൽകുമാർ,​ സുനിൽ മംഗലത്ത്, ടി പി സുന്ദരേശൻ,​ പി കെ പ്രസന്നകുമാർ,​ സുരേഷ് ചിറ്റിലക്കാട്. സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ആർ.സലീലനാഥ്,​. പി.വി.രണെഷ്,​ എസ്.സജിനാഥ്.,​ യാക്കോബ് റമ്പാൻ കോർ എപ്പിസ്കോപ്പ.,​ സി,​ പി,​ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ. വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ,​ പിടിഎ പ്രസിഡന്റ് ബെന്നി വർഗീസ്,​ ഫാ. എബ്രഹാം ജോർജ്,​ സ്റ്റാഫ് സെക്രട്ടറി ബിന്ദു. പി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

1999 ൽ പ്രിൻസിപ്പലായി പ്രൊഫ: എ ജി തോമസ് ശ്രീനാരായണ പബ്ലിക് സ്കൂളിൽ വരുമ്പോൾ നൂറിൽ താഴെ കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിന്റെ അഫിലിയേഷനു വേണ്ടിയുള്ള ശ്രമഫലമായി 2000 ൽ സി.ബി.എസ്.ഇ പത്താം ക്ലാസിന് അഫിലിയേഷൻ ലഭിച്ചു. 2002 ൽ പന്ത്രണ്ടാം ക്ലാസിനും അഫിലിയേഷൻ കിട്ടി. 2010 ആയപ്പോൾ ആയിരത്തിനു മേൽ കുട്ടികൾ സ്കൂളിൽ പ്രവേശനം നേടി. 2010 ൽ സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം വിപുലമായി നടത്തി. സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സ്കൂളിന്റെ അക്കാഡമിക് ഡയറക്ടറായും പ്രവർത്തിച്ചു.