police
മെഡിക്കൽ ക്യാമ്പും സെമിനാറും റാന്നി ഡി. വൈ .എസ്. പി . ജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി : ജനമൈത്രി പൊലീസിന്റെയും, റാഫേൽ മെഡി കെയർ ആശുപത്രിയുടെയും നേതൃത്വത്തിൽ അങ്ങാടി പി.ജെ.ടിഹാളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവിതശൈലി രോഗനിർണയവും, ലഹരി വിരുദ്ധ ബോതവൽക്കരണ ക്ലാസും ,മുതിർന്ന പൗരന്മാർക്കു വേണ്ടി സെമിനാറും സംഘടിപ്പിച്ചു. റാന്നി ഡി.വൈ.എസ്.പി.ജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മനു വർഗീസ്, ഡോ.ലിഡിയ മനു എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഫാ.ബിജു.പ്രൊഫ.സുരേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്.ഐ മധു സി.ബി,ശ്രീനി ശാസ്താംകോവിൽ, ബീറ്റ് ഓഫീസർ അശ്വധീഷ്, വർക്കി ഏബ്രഹാം, ബെന്നി പുത്തൻപറമ്പിൽ, സുരേഷ് കുമാർ , എം.എൻ രവീന്ദ്രൻ, സിസ്റ്റർ തബീസ,താജ് പത്തനംതിട്ട , വർഗീസ് മത്തായി എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട താരഗ തീയറ്റേഴ്സ്ന്റെ ഗാനമേളയും വിമിക്രിയും നടത്തി.