ചെങ്ങന്നൂർ: അരീക്കര പത്തിശേരിൽ ശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന എന്നിവ നടത്തി. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വവും ശാന്തി രാജീവ്, കീഴ്ശാന്തി അതുൽ എന്നിവർ സഹ കാർമ്മികത്വവും വഹിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ നേതൃത്വം നൽകി.