പഴകുളം: പുന്തല വീട്ടിൽ ദേവീ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനർ നിർമാണത്തിന്റെ ഭാഗമായിട്ടുള്ള ശിലയുടെ ഉളി കുത്തൽ ചടങ്ങ് 13ന് നടക്കും. രാവിലെ 11.59നും 12.15നും മദ്ധ്യേ വാസ്തുവിദ്യാഗുരുകുലത്തിന്റെ സ്ഥപതി എബി ശിവന്റെയും മേൽശാന്തി ടി. രതീഷ് നമ്പൂതിരിയുടെയും സാന്നിദ്ധ്യത്തിൽ ടി.എൻ സദാശിവൻ ആചാരിയാണ് ഉളി കുത്തൽ ചടങ്ങ് നിർവഹിക്കുന്നത്.