അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മണ്ണടി രാജു മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. സെക്രട്ടറി എസ്.അൻവർഷാ ,വൈസ് പ്രസിഡന്റ് മുരളി കുടശനാട് ,ബിജു ജനാർദ്ദനൻ ,എസ്.താജുദ്ദിൻ, യുവത പ്രസിഡന്റ് നിഷദ് പി.ആർ, വനിതാ വേദി പ്രസിഡന്റ് വിദ്യ വി.എസ്, യുത്ത് ക്ലബ് പ്രസിഡന്റ് ഷാഹിദ് സജീവ്, എംബ്രയിൽ ബഷീർ, സജീ പൊടിയൻ, ഷാമിനി, എന്നിവർ പ്രസംഗിച്ചു.