അടൂർ. ആർഭാട ജീവിതം നയിക്കുന്ന ഇടതുപക്ഷ ഭരണകർത്താക്കൾ കേരളത്തെ കടക്കെണിയിലെത്തിച്ചുവെന്ന് ആന്റോ ആന്റണി എം. പി കുറ്റപ്പെടുത്തി. വിലകയറ്റത്തിനും, പിൻവാതിൽ നിയമത്തിനുമെതിരെ കോൺഗ്രസ്‌ (ഐ )ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ നയിക്കുന്ന ജാഥയുടെ നഗരസഭയിലെ വാഹന പ്രചാരണ ജാഥ കോട്ടമുകൾ മിനി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലകയറ്റം കൊണ്ട് സാധാരണക്കാരെ പൊറുതി മുട്ടിച്ച പിണറായി സർക്കാരിനെതിരെ ജനരോഷം ഉയരുകയാണെന്നും എം.പി പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ തോപ്പിൽ ഗോപകുമാർ, ഡി.കെ.ജോൺ, മാത്യു വീരപ്പളളി,എസ്. ബിനു,പഴകുളം ശിവദാസൻ,എം.ജി.കണ്ണൻ ബിജുവർഗീസ്,കുഞ്ഞുഞമ്മജോസഫ്,ബിജിലി ജോസഫ്,ഏഴംകുളംഅജു,പൊന്നച്ചൻ മാതിരംപള്ളിൽ,നിസാർ കാവിളയിൽ, സുരേഷ് കുഴിവേലി, ഡി. ശശികുമാർ ഉമ്മൻ തോമസ്,സി. ടി.കോശി,സുധ പദ്മകുമാർ, റീനാശാമുവേൽ, വി.ശശികുമാർ ,അനുപ്ചന്ദ്ര ശേഖർ,ബിന്ദുകുമാരി, അനു വസന്തൻ,ലക്ഷ്മി ബിനു, എ. മുംതാസ്, സൂസിജോസഫ്, സാലു ജോർജ്, മനുതയ്യിൽ, കെ. കൃഷ്ണൻകുട്ടി, ബിനിൽ ബിനു, ജി.റോബർട്ട്‌,അരവിന്ദ് ചന്ദ്രശേഖർ, എബി തോമസ് എന്നിവർ പ്രസംഗിച്ചു.