1
കുന്നന്താനത്തു നടന്ന കെ.എം. ജോർജ് അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കർഷകർക്ക് വേണ്ടി അഹോരാത്രം പണിപ്പെട്ട നീതിമാനായ രാഷ്ട്രീയ നേതാവും , നിലപാടുകളിൽ അടിയുറച്ചു നിന്ന ആദർശ വാദിയുമായിരുന്നു കെ.എം. ജോർജെന്ന് ആന്റോ ആന്റണി എം.പി. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ 47-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനവും കാരുണ്യ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. റെജി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എക്സ് എം.പി., മുൻ എം.എൽ.എ ജോസഫ് എം പുതുശേരി,​ അപു ജോൺ ജോസഫ് , കുഞ്ഞു കോശി പോൾ , അഡ്വ.വർഗീസ് മാമ്മൻ , പ്രൊഫ. ജേക്കബ് എം. ഏബ്രഹാം, തോമസ് മാത്യു, മാന്താനം ലാലൻ, ഷിബു പുതുക്കേരിൽ , വി.ജെ.റജി, ജോൺസൺ കുര്യൻ, ലൈല അലക്സാണ്ടർ,രാജു പീടികപ്പറമ്പിൽ ഗ്രേസി മാത്യു, ധന്യ മോൾ എന്നിവർ പ്രസംഗിച്ചു.