
കൊടുമൺ: യുവജങ്ങളുടെ ഏറ്റവും വലിയ ആഘോഷമായി കേരളോത്സവം രൂപാന്തരപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ, സർവകലാശാല കലോത്സവങ്ങൾക്കപ്പുറമുള്ള യുവാക്കളുടെ വേദി എന്ന നിലയിൽ
കേരളോത്സവം വളരുകയാണ്. യുവജനങ്ങൾക്കായുള്ള ഒരു വേദി എന്നത് അതി പ്രധാനമാണ്. പരസ്പര സ്‌നേഹവും ബഹുമാനവും സഹവർത്തിത്വവും വളർത്തുന്ന വേദി കൂടിയാണെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.