aji-
അജി

കോന്നി: കെ.എസ്.ആർ.ടി. സി ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കേരളകൗമുദി പത്ര വിതരണക്കാരൻ മരിച്ചു. കലഞ്ഞൂർ പാലമല കുരുവേലിവിളഭാഗം അഖില ഭവനത്തിൽ അജി റ്റി.ആർ ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിന് മുൻപിലായിരുന്നു സംഭവം. കോളേജിന് മുൻപിലെ വീട്ടിൽ പത്രം ഇട്ടശേഷം കോളേജ് ഓഫീസിൽ പത്രമിടാനായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് കലഞ്ഞൂർ ഭാഗത്തുനിന്ന് വന്ന പുനലൂർ -തൃശൂർ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിക്കുന്നത്. ബസിന്റെ അടിയിൽപ്പെട്ട അജിയെ പരിക്കുകളോടെ പത്തനാപുരത്തെ ആശുപത്രിയിൽ എത്തിച്ചശേഷം കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. കേരളകൗമുദി കലഞ്ഞൂർ ഏജന്റ് വാസുദേവന്റെ പത്രവിതരണക്കാരനാണ്. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ആശ, മക്കൾ: അഖില, അനിത.