k

പത്തനംതിട്ട : ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ജീവനക്കാർക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു.
കേട്ടെഴുത്ത് മത്സരത്തിലെ വിജയികളായ എൽ.ഡി ടൈപ്പിസ്റ്റ് എം.ടി. മഞ്ജു (ഒന്നാം സ്ഥാനം), സീനിയർ ക്ലർക്കുമാരായ വി. വികാസ്, എം.ജി. ശ്രീകല, എസ്. ദീപ്തി, ജൂനിയർ സൂപ്രണ്ട് എസ്. ഷാഹിർഖാൻ (രണ്ടാം സ്ഥാനം), മലയാള ഭാഷാപ്രസംഗ മത്സരത്തിലെ വിജയികളായ ക്ലാർക്കുമാരായ ജി. അഖിൽ (ഒന്നാം സ്ഥാനം), സോണി സാംസൺ (രണ്ടാം സ്ഥാനം), ജൂനിയർ സൂപ്രണ്ട് ജി. രാജി (മൂന്നാം സ്ഥാനം), ഫയൽ എഴുത്ത് മത്സരത്തിലെ വിജയികളായ ദുരന്തനിവാരണ വിഭാഗത്തിലെ രമ്യ കൃഷ്ണൻ (ഒന്നാം സ്ഥാനം), സീനിയർ ക്ലാർക്ക് എസ്. ഷൈജ, സീനിയർ ക്ലാർക്ക് കെ. താര (രണ്ടാം സ്ഥാനം), സീനിയർ ക്ലാർക്കുമാരായ എസ്.ടി. ശിൽപ, കെ.എസ്. ലേഖ (മൂന്നാം സ്ഥാനം), കവിതാലാപന മത്സരത്തിലെ വിജയികളായ ജൂനിയർ സൂപ്രണ്ട് എസ്. ഷാഹിർഖാൻ (ഒന്നാം സ്ഥാനം), അറ്റൻഡർ 2 കെ.ജി. ശ്രീകുമാർ (രണ്ടാം സ്ഥാനം), കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻഡ് സൂസൻ ഇ. ജേക്കബ് (മൂന്നാം സ്ഥാനം) എന്നിവർക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു.
ചടങ്ങിൽ എഡിഎം ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ ആർ. രാജലക്ഷ്മി, ബി. ജ്യോതി, ഹുസൂർ ശിരസ്തദാർ ബീന ഹനീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, ഉഷാകുമാരി മാടമൺ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.