പത്തനംതിട്ട: മാർത്തോമ്മാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന്റെ കരുതൽ ശുശ്രൂഷാ കേന്ദ്രമായ തുമ്പമൺ ശ്രേയസിൽ നിർമ്മാണം പൂർത്തിയാക്കിയ അസിസ്റ്റഡ് ലിവിംഗ് ഹോം സ്രോതസിന്റെ ഉദ്ഘാടനം 13ന് നടക്കുമെന്ന് ശ്രേയസ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സ്രോതസിന്റെ കൂദാശയും തുടർന്ന് പൊതുസമ്മേളനവും ആരംഭിക്കും.ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സ്രോതസിന്റെ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും ഡോ.ഗീവർഗീസ് തെയോഫിലോസ്‌ മെത്രാപ്പൊലീത്താ,വികാരി ജനറാൾ.റവ.ജോർജ് മാത്യു,സഭാസെക്രട്ടറി റവ.സി.വി.സൈമൺ, ഭദ്രാസന സെക്രട്ടറി റവ.സാംസൺ എം.ജേക്കബ് തുടങ്ങിയവർ സംസാരിക്കും. ശ്രേയസിന്റെ കരുതൽ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 10-ാമത്തെ വീടിന്റെ കൂദാശ രാവിലെ 8ന് തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പാ നിർവഹിക്കും. 60 വയസിന് മുകളിൽ പ്രായമുളള 40 പേർക്ക് താമസിക്കാവുന്ന സൗകര്യങ്ങളോടു കൂടി മൂന്നു കോടി രൂപ ചിലവിലാണ് സ്രോതസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2009 ൽ പ്രവർത്തനം ആരംഭിച്ച തുമ്പമൺ ശ്രേയസിന്റെ നേത്യത്വത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവർക്കും പാർശ്വവൽകരിക്കപ്പെട്ടവർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 40 പേർ ഇപ്പോൾ ശ്രേയസിൽ താമസിക്കുന്നു ഡയറക്ടർ റവ.ജോസി.ഇ.ജോർജ്,വൈസ് പ്രസിഡന്റ് റവ.ജോൺസൻ വർഗീസ്,സെക്രട്ടറി കോശി ജോൺ,ട്രഷറർ ഷിബു ഡാനിയേൽ,അക്കൗണ്ടന്റ് പി.എസ്.ജോസഫ്,കൺവീനർ സാം കാച്ചോര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.